അൻവർ കെട്ടുപോയ ചൂട്ട്: ബിനോയ് വിശ്വം

Sunday 01 June 2025 12:32 AM IST

കോഴിക്കോട്: പി.വി അൻവർ കെട്ടുപോയ ചൂട്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വരാജിന്റെ വരവോടെ നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വല ജയം നേടും. നിലമ്പൂരിലേത് രാഷ്ട്രീയ മത്സരമാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല പോലെ അൻവറിനെ അറിയാം. പാർട്ടിയുടെ സെക്രട്ടറിയായിരുന്ന ചന്ദ്രപ്പൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്,കമ്യൂണിസ്റ്റുകാർക്ക് കമ്പുകൊണ്ട് പോലും തൊടാൻ കൊള്ളാത്ത ആളാണ് അൻവറെന്ന്. ആ വാക്കുകൾ ഞാൻ ആവർത്തിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.