ദേശീയ കളരിപ്പയറ്റ് : കേരളം മുന്നിൽ

Sunday 01 June 2025 12:58 AM IST

തിരുവന്തപുരം: കാര്യവട്ടം സായി എൽ.എൻ.സി.പി. ഇയിലെ പൂന്തുറ സോമൻ നഗറിൽ നടക്കുന്ന ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ 17-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിവസവും കേരളം മുന്നിൽ.

19 സംസ്ഥാനങ്ങളിൽ നിന്നും അഭ്യാസികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു.

കളരിയിലെ മെയ്താരി, കോൽതാരി , അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.രണ്ടാമത്തെ ദിവസത്തെ മത്സരം കഴിഞ്ഞപ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന കേ രളത്തിന് 283 പോയിൻ്റാണുള്ളത്. 56 പോയിന്റ് നേടിയ ജമ്മു ആൻഡ് കശ്മീർ രണ്ടും 44 പോയിന്റ് നേടി മദ്ധ്യപ്രദേശ് മൂന്നും സ്ഥാനങ്ങളിലുണ്ട്.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡാമൻ ഡിയുവിൻ

സംഘടിപ്പിച്ച ഖേലോ ഇന്ത്യാ ബീച്ച് ഗെയിംസിൽ പെൻക്യാക് സിലാറ്റിൽ കേരളത്തിനു വേണ്ടി വെങ്കല മെഡലുകൾ നേടിയ ഷിജിന കെ, മുഹമ്മദ്‌ ജാസിം സി. പി, ടീം കോച്ച് സരള. കെ എന്നിവർ ഇന്ത്യൻ പെൻക്യാക് സിലാറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ ഫിലിയ തോമസിനൊപ്പം