ലാസ്റ്റ് ചാൻസ്
അഹമ്മദാബാദ്: ഐ.പി.എൽ പതിനെട്ടാം സീസണിലെ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ എതിരാളി ആരെന്ന് ഇന്ന് രാത്രി അറിയാം. ഫൈനലിലേക്കുള്ള അവസാന വഴിയായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബയ് ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ക്വാളിഫയർ 1ൽ ആർ.സി.ബിയോട് തോറ്റ പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരായ പഞ്ചാബിന് അർഹിച്ച ഫൈനൽ കളിക്കണമെങ്കിൽ മുംബയ്‌യെന്ന വലിയ കടമ്പകടക്കണം. കഴിഞ്ഞ ദിവസം എലിമനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് ക്വാളിഫയർ 2 കളിക്കാൻ യോഗ്യത നേടിയത്. പോയിന്റ് ടേബിളിൽ മുംബയ് നാലാമതും ഗുജറാത്ത് മൂന്നാമതുമായിരുന്നു.
തീയീൽക്കുരുത്ത മുംബയ് ജസ്‌പ്രീത് ബുംറ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ,ജോണി ബെയർ സ്റ്റോ തുടങ്ങി മാച്ച് വിന്നർമാരുടെ കൂടാരമാണ് മുംബയ്. ഇവരെല്ലാം ഫോമിലാണെന്നതും പ്ലസ് പോയിന്റാണ്. റിക്കൽറ്റണ് പകരം രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ ജോണി ബെയർ സ്റ്റോ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
ഇത്തവണ ആദ്യ ഘട്ടത്തിൽ പ്ലേ ഓഫ് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു മുംബയ്‌ക്ക്. ഒരുഘട്ടത്തിൽ കിളിച്ച 5 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കാനായ മുംബയ് 9-ാം സ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് തുടർ ജയങ്ങളുമായി കുതിച്ച മുംബയ് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. നിലിവിൽ ബാറ്റിംഗ് ബൗളിംഗ് യൂണിറ്റുകൾ നിറഞ്ഞാടുന്നത് ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തുന്നു. അതേസമയംപരിക്കിന്റെ പിടിയിലുള്ള ദീപക് ചഹറും റിച്ചർഡ് ഗ്ലീസണും ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല.
പ്രതീക്ഷയോടെ പഞ്ചാബ്
ഇത്തവണ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ തകർപ്പൻ പ്രകടനവുമായി മുന്നേറിയ ടീമാണ് പഞ്ചാബ്. ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരാകാനുമായി. എന്നാൽ ക്വാളിഫയർ1ൽ ആർ.സി.ബിയോടേറ്റ ദയനീയ തോൽവി അവർക്ക് വലലിയ ഷോക്കായിരുന്നു. എന്നിരുന്നാലും ശ്രേയസും പ്രഭ്‌സിമ്രാനും ജോഷ് ഇംഗ്ലീസും ശശാങ്കും അർഷ്‌ദീപും ഉൾപ്പെയുള്ള പ്രതിഭാധനരുടെ സംഘത്തിന് തിരിച്ചുവരവ് എപ്പോഴും സാധ്യമാണ്. ക്ളാളിഫയർ 1 നടന്ന മുല്ലൻപൂരിലേതിന് നേരേ വിപരീതമായ ഫ്ലാറ്റ് വിക്കറ്റാണ് അഹമ്മദാബാദിലേത്. അതിനാൽ തന്നെ അതുപോലൊരു തകർച്ച ക്ളാളിഫയർ 2വിൽ ഉണ്ടാകില്ലെന്നാണ് പഞ്ചാബിന്റെ പ്രതീക്ഷ. പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കളിക്കാതിരുന്ന സ്‌പിൻ മാന്ത്രികൻ യൂസ്‌വേന്ദ്ര ചഹൽ ഇന്ന് കളിച്ചേക്കും.
4-2016ന് ശേഷം ആദ്യമായാണ് രോഹിത് ശർമ്മ ഐ.പി.എല്ലിൽ 4 അർദ്ധ സെഞ്ച്വറികൾ നേടുന്നത്.
50- ഇന്ന് ജയിച്ചാൽ ക്യാപ്ടനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ ഐ.പി.എല്ലിലെ അമ്പതാം ജയമാകും അത്.
ലൈവ്
സ്റ്റാർ സ്പോർട്സ് ചാനലുകളിലും, ഹോട്ട്‌സ്‌റ്റാറിലും
ഗുമി: ദക്ഷിണ കൊറിയയിലെ ഗുമി വേദിയായ ഏഷ്യൻ അത്‌ലറ്രിക്ക് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനം സ്വർണമില്ലെങ്കിലും മികച്ച പ്രകടനം തന്നെ നടത്താൻ ഇന്ത്യൻ താരങ്ങൾക്കായി. ഇന്നലെ എല്ലാവരും ഉറ്റുനോക്കിയ പുരുഷൻമാരുടെ ജാവലിൻ ത്രോ പോരാട്ടത്തിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് പാകിസ്ഥാന്റെ അർഷദ് നദീം തന്നെ ഒന്നാമനായി. 86.40 മീറ്ററർ എറിഞ്ഞാണ് അർഷദ് സ്വർണം നേടിയത്.ഇന്ത്യൻ യുവ വിസ്‌മയം സച്ചിൻ യാദവ് 85.16 മീറ്റർ എറിഞ്ഞ് വെള്ളി നേടി.മീറ്റിൽ ഇന്ത്യയുടെ അവസാന ഇനമായ വനിതകളുടെ 4-100 മീറ്ററിൽ വെള്ളിത്തിളക്കം. ശ്രാബനി നന്ദ,അഭിനയ രാജരാജൻ,സ്‌നേഹ എസ്.എസ്, നിത്യ ഗാന്ധെ എന്നിവരുൾപ്പെട്ട ടീമാണ് 43.86 സെക്കൻഡിൽ വെള്ളിയണിഞ്ഞത്.
വനിതകളുടെ 5000 മീറ്ററിൽ പാരുൾ ചൗധരി 15 മിനിട്ട് 15.33 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ട് വെള്ളി നേടി. മീറ്റിൽ പാരുളിന്റെ രണ്ടാം വെള്ളിയാണിത്.
പുരുഷൻമാരുടെ 200 മീറ്ററിൽ സ്‌പ്രിന്റിലെ രാജ്യത്തെ പുത്തൻ സെൻസേഷൻ അനിമേഷ് കുജൂർ തന്റെ തന്നേ പേരിലുള്ള ദേശീയ റെക്കാഡ് തിരുത്തിയ പ്രകടനത്തോടെ വെങ്കലം നേടി. ഏഴാം ട്രാക്കിലായിരുന്നെങ്കിലും കുതിച്ചു പാഞ്ഞ അനിമേഷ് 20.32 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പത്ത് വർഷത്തിന് ശേഷാണ് ഇന്ത്യയ്ക്ക് പുരുഷ 200 മീറ്ററിൽ ഒരു മെഡൽ കിട്ടുന്നത്. ജപ്പാന്റെ തോവ ഉസാവ (20.12 സെക്കൻഡ് മീറ്റ് റെക്കാഡോടെ സ്വർണം നേടി. വനിതകളുടെ 400 മീറ്ററിൽ വിത്യ രാമരാജ് 56.46 സെക്കൻഡിൽ വെങ്കലം നേടി. 800 മീറ്ററിൽ പൂജ പേഴ്‌സണൽ ബെസ്റ്റ് പ്രകടനത്തോടെ (2 മിനിട്ട് 01.89 സെക്കൻഡ്) വെങ്കലം നേടി.
മീറ്റിൽ നിന്ന് ഇത്തവണ 8 സ്വർണമുൾപ്പെടെ ഇന്ത്യ താരങ്ങൾ 21 മെഡലുകൾ സ്വന്തമാക്കി.