ബിരുദ പ്രോഗ്രാമുകളിൽ അപേക്ഷിക്കാം

Sunday 01 June 2025 1:10 AM IST

കൊല്ലം: ഫാത്തിമാമാതാ നാഷണൽ കോളേജിൽ 2025-26 വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന തീയതി ജൂൺ 4. ഫാത്തിമ മാതാ നാഷണൽ കോളേജ് (ഓട്ടോണമസ്) 2025 - 26 വർഷത്തെ ബി.എ, ബി.എസ്‌സി, ബി.കോം എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിലേക്കും, ബി.എ, ബി.കോം, ബി.സി.എ സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 4ന് വൈകുന്നേരം 4 വരെയായിരിക്കും.

വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.fmnc.ac.in) സന്ദർശിക്കുക. ഈ കോളേജിലേക്കുള്ള അഡ്മിഷൻ കേരള യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലൂടെയല്ല.