വിദ്യാഭ്യാസ അവാർഡ് വിതരണവും നിയമവേദി ഉദ്ഘാടനവും

Sunday 01 June 2025 1:21 AM IST

കൊല്ലം: പഠനത്തോടൊപ്പം വായനയും ഉണ്ടെങ്കിൽ ഏതൊരു കുട്ടിക്കും ഉന്നതിയിൽ എത്താമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാല സംഘടിപ്പിച്ച കോട്ടയ്ക്കകം മുത്തുച്ചിപ്പിയിൽ സുധാകരൻ നായർ വിദ്യാഭ്യാസ അവാർഡും അനശ്വരയിൽ ജനാർദ്ദനൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും ജി. ഗോവിന്ദൻനായരുടെയും ഓർമ്മയ്ക്കായി കുടുബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവേദി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.ജെ. ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, കൗൺസിലർ ഗിരിജ സന്തോഷ്‌, സിവിൽ സർവ്വീസ് പരീക്ഷയിൽ 47-ാം റാങ്ക് നേടിയ ജി.പി. നന്ദന, അഡ്വ. വൈശനഴികം വി. വ്രജ്മോഹൻ, ഐ. നൗഷാദ്, കെ.പി. സുധാകരൻ നായർ, ഗ്രന്ഥശാല സെക്രട്ടറി സി.വി. അജിത് കുമാർ, ശ്യാമളകുമാരി എന്നിവർ സംസാരിച്ചു. ജി.പി.

നന്ദന, കെ.പി. സുധാകരൻനായർ, സംഗീതനാടക അക്കാഡമി പുരസ്‌കാര ജേതാവ് ശ്രീജിത്ത്‌ രമണൻ, ലളിതകല അക്കാഡമി പുരസ്‌കാര ജേതാവ് ആർ.ബി. ഷജിത്ത്, രാഷ്ട്രപതിയുടെ ഡിസ്ക് ആൻഡ് കമന്റേഷൻ അവാർഡ് നേടിയ ഫയർഫോഴ്സ് ഓഫീസർ സി.എ. പ്രദീപ്‌കുമാർ, പി.എച്ച്ഡി നേടിയ ജി.ബി. രതീഷ്, എം.എ ജേണലിസത്തിൽ മികച്ച വിജയം നേടിയ എസ്. ആർദ്ര വിജയ് ടി.വി ജോഡി നമ്പർ സീസൺ 2 വിജയി അഭിനവ് അരുൺ, സംസ്ഥാന സബ്‌ജൂനിയർ ബോക്സിംഗ് സ്വർണ്ണമെഡൽ ജേതാവ് കൃഷ്‌ണേന്ദു, പൊതുപ്രവർത്തകൻ കെ.ബി. മനോജ്‌ എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ്ടു, പ്രൊഫഷണൽ കോഴ്സുകളിൽ വിജയിച്ചവരെയും ആദരിച്ചു.