മണ്ണൂർക്കാവ് വനദുർഗാ വിദ്യാഭ്യാസ പുരസ്‌കാര വിതരണം
കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മണ്ണൂർക്കാവ് വനദുർഗ്ഗാ വിദ്യാഭ്യാസ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ രാജസേനൻ വിതരണം ചെയ്തു. ചികിത്സാ സഹായ വിതരണം ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.എസ്.അനൂപ് നിർവഹിച്ചു. മണ്ണൂർക്കാവ് ദേവി സുപ്രഭാതം സിനിമ നിർമ്മാതാവ് റജിപ്രഭാകരൻ പ്രകാശനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് ചാമവിള, ഭാരവാഹികളായ വി.ആർ.സനിൽചന്ദ്രൻ,ടി.സുരേന്ദ്രൻ പിള്ള,ഡി.ഗുരുദാസൻ,ശ്രീശൈലം ശിവൻപിള്ള,അഡ്വ.ആർ.പ്രകാശ്,അജി ശ്രീക്കുട്ടൻ,പ്രസാദ് മണ്ണൂർക്കാവ്,വി.രാജീവ്,രതീഷ് കാക്കര ജയകുമാർ,ഉണ്ണിവിശ്വനാഥപിള്ള, ഉണ്ണി പ്രാർത്ഥന,സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കലശപൂജക്ക് ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി നേതൃത്വം വഹിച്ചു. രുഗ്മാഗത ചരിതം കഥകളിയും അരങ്ങേറി.