വാട്ടർ മെട്രോ ബോട്ട് ജങ്കാറിൽ ഇടിച്ചു

Sunday 01 June 2025 2:39 AM IST

കൊച്ചി: വൈപ്പിനിൽ വാട്ടർമെട്രോ ബോട്ട് നിറുത്തിയിട്ടിരുന്ന റോ-റോ ജങ്കാറിലിടിച്ചു. ഇന്നലെ രാവിലെ ഹൈക്കോടതി ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ ബോ‌ട്ടിന് ജെട്ടിയിൽ അടുപ്പിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ജങ്കാറിന്റെ റാമ്പിന് തകരാർ സംഭവിച്ചിട്ടുണ്ട്. തുടർന്ന് മറ്റൊരു ബോട്ടെത്തിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തെക്കുറിച്ച് കെ.എം.ആർ.എൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.