പ്ളസ് ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്
Sunday 01 June 2025 2:20 PM IST
കോഴിക്കോട്: പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാരശേരി പഞ്ചായത്തിൽ ഗോതമ്പ് റോഡ് പാലക്കുഴിയിൽ ജയപ്രകാശ്- റജുല ദമ്പതികളുടെ മകൾ അനന്യ (17) ആണ് മരിച്ചത്.
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് അനന്യ. സംഭവത്തിൽ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)