ബി.ജെ.പി ശില്പശാല

Sunday 01 June 2025 4:21 PM IST

ഇടപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചേന്ദൻകുളങ്ങരയിൽ നടന്ന ബി.ജെ.പി ശില്പശാല സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രഭാരിയുമായ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സജി, എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് പി.എസ്. സ്വരാജ്, പാലാരിവട്ടം മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. ഭാനു വിക്രമൻ, എൻ. സജി കുമാർ, പുതുക്കലവട്ടം ബാലചന്ദ്രൻ, സണ്ണി റാഫേൽ, ശ്രീകുമാർ നേരിയങ്കോട്ട്, പി.ജി. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.