പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യ അവധി; ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Sunday 01 June 2025 5:58 PM IST

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ നിലനിൽക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം ആലപ്പുഴ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും ജൂൺ 2ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.