കൊങ്കിണിഭാഷ സാക്ഷരത ക്ലാസ്

Sunday 01 June 2025 6:45 PM IST

കൊച്ചി: കേരള കൊങ്കണി സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ ഏപ്രിൽ 27ന് തുടങ്ങിയ കൊങ്കിണിഭാഷ സാക്ഷരത ക്ലാസ് സമാപിച്ചു. അൻപതിലധികം പേരെ സാക്ഷരരാക്കി. സിദ്ധിവിനായക ഹാളിൽ നടന്ന സമ്മേളനം ജി.എസ്.ബി.ഡബ്ലു.സി.ഒ. ജനറൽ സെക്രട്ടറി പി.എസ്. രാമാനന്ദ റാവു ഉദ്ഘാടനം ചെയ്തു. കൊങ്കണി സാഹിത്യ അക്കാഡമി മെമ്പർ സെക്രട്ടറി ഡി.ഡി. നവീൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. സമാപന യോഗത്തിൽ അദ്ധ്യാപകൻ പ്രൊഫ.കെ. എൻ.ആർ. ഭട്ട്, ജഗദീശ്വര കമ്മത്ത്, വി. മാധവ പൈ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. കെ. എൻ. ആർ. ഭട്ട്, ജഗദീശ്വര കമ്മത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.