കായൽ സമ്മേളനം വാർഷിക ആഘോഷം

Sunday 01 June 2025 8:30 PM IST

കൊച്ചി: ചരിത്രപ്രസിദ്ധമായ കൊച്ചി കായൽ സമ്മേളനത്തിന്റെ 112-ാം വാർഷികാഘോഷ പരിപാടികൾ മേയർ അഡ്വ. എം. അനിൽകുമാർ ഉത്ഘാടനം ചെയ്തു. റിട്ട. അഡിഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കായൽ സമ്മേളന സ്മാരക സമിതി ചെയർമാൻ പി. വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി​.യു.ഉണ്ണിക്കൃഷ്ണൻ, മുളവുകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എസ്‌. അക്ബർ, എ. കെ. അംബികൻ, സൈന ഒജി, കായൽ സമ്മേളന സ്മാരക സംരക്ഷണ സമിതി അംഗം വി.കെ മുരുകേശൻ എന്നി​വർ സംസാരി​ച്ചു. വിദ്യാഭ്യാസ സെമിനാറി​ൽ ഡോ. സുരേന്ദ്രൻ ചെറുകോടൻ ക്ളാസെടുത്തു.