അക്ഷരോപഹാരം വിതരണം ചെയ്തു
Monday 02 June 2025 12:03 AM IST
കുറ്റ്യാടി: സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും കെ പി കുഞ്ഞമ്മത് കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ അക്ഷരോപഹാരങ്ങൾ വിതരണം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽഉള്ള വില്യാപ്പള്ളി, മണിയൂർ, ആയഞ്ചേരി, തിരുവള്ളൂർ, ഗ്രാമപഞ്ചായത്തുകളുടെ കീഴിൽലുള്ള വിദ്യാലയങ്ങൾക്കുള്ള അക്ഷരോപഹാരം മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി കുഞ്ഞമ്മത്കുട്ടി എം.എൽ എ നിർവഹിച്ചു. ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന ,തോടന്നൂർ ബി.പി സി.പി സുരേന്ദ്രൻ, പി.കെ ദിവാകരൻ, പി കെ അശോകൻ, കെ.കെ മനോജ് എന്നിവർ പ്രസംഗിച്ചു.