വിദ്യാഭ്യാസ പുരസ്കാരം

Sunday 01 June 2025 9:04 PM IST

ചോറ്റാനിക്കര : മഹാത്മാ തിയേറ്റേഴ്സിന്റെയും വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച (ആദരവ് 2025) എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ ബിരുധധാരികൾ എന്നിവർക്കുള്ള അനുമോദനവും വിദ്യാഭ്യാസ പുരസ്കാര വിതരണവും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ജിബു ജോൺ അദ്ധ്യക്ഷനായി. വനിതാ വേദി കൺവീനർ ജിസ്മി ലൈബ്രേറിയൻ ധനേഷ് ഉണ്ണിക്കൃഷ്ണൻ,​ വാർഡ് മെമ്പർ ഇന്ദിരാ ധർമരാജൻ, ദീപു കുര്യാക്കോസ്, കെ.കെ. ശ്രീകുമാർ, സന്തോഷ് എം. എസ്. തുടങ്ങിയവർ സംസാരിച്ചു.