എസ്. വൈ. എസ്. പരിസ്ഥിതി ക്യാമ്പയിൻ
Monday 02 June 2025 12:06 AM IST
കോഴിക്കോട്: മാലിന്യ മുക്ത പരിസ്ഥിതി മനുഷ്യന്റെ ഉത്തരവാദിത്വമാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. എസ്. വൈ. എസ്. പരിസ്ഥിതി ക്യാമ്പയിന്റെ കോഴിക്കോട് ജില്ലാ ഉദ്ഘാടനം കളക്ടറേറ്റ് വളപ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില 500 ഗ്രാമങ്ങളിൽ കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് എം.പി. തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണം, അടുക്കളത്തോട്ടം സംഘകൃഷി, യുവ കർഷകരെ ആദരിക്കൽ, ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയ പരിപാടികളാണ് നടത്തുക. ജില്ല ഉപാദ്ധ്യക്ഷൻ ഒ.ടി. മുഹമ്മദ് ഷഫീക്ക് സഖാഫി അദ്ധ്യക്ഷനായി. ഡോ. അബൂബക്കർ നിസാമി, ബഷീർ പുല്ലാളുർ, സ്വാദിഖ് അറപ്പീടിക തുടങ്ങിയവർ പ്രസംഗിച്ചു.