ലഹരിക്കെതിരെ ബോധവത്ക്കരണം
Monday 02 June 2025 12:12 AM IST
കോഴിക്കോട്: പന്നിയങ്കര താന്നിക്കൽ പറമ്പ് അമാൻ ചാരിറ്റി വിങ്ങിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരവും നടത്തി. കമാൽ വരദൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് അസ്കർ അദ്ധ്യക്ഷത വഹിച്ചു. ടി.ടി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. എം.ബിജുലാൽ, ഹംസ സൈനി, കെ.വി അബ്ദുൾ നാസർ, എൻ.പി ഹാരിസ്, സത്താർ ഉസ്താദ്, അഡ്വ കെ ശശിധരൻ, കെ ബാബുരാജ്, വിശ്വജിത്,നജീബ് കെ.വി, അഫ്ലഹ്, നവാസ്, കെ മുഹമ്മദ് ഹാരിസ് പ്രസംഗിച്ചു.