വൃക്ക രോഗ നിർണ്ണയ ക്യാമ്പ്
Monday 02 June 2025 12:17 AM IST
ബേപ്പൂർ: ബേപ്പൂർ മണ്ഡലം ഡെവലപ്പ്മെൻ്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്, സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റി സംയുക്തമായി സംഘടിപ്പിച്ച നാലാംഘട്ട വൃക്കരോഗ ക്യാമ്പ് സമാപിച്ചു. ഇന്നലെ നടന്ന ക്യാമ്പിൽ 221 പേർ ടെസ്റ്റ് നടത്തി. നാല് ക്യാമ്പിലും ആയി 1257 പേർ ടെസ്റ്റിന് വിധേയരായി. അബ്ദുൽ നാസർ, കെ.വി ശിവദാസൻ, ശ്രീലത , ട്രഷറർ ടി പി രാജേഷ്, കെ.ടി സ്മിജി ത്ത്,രമാദേവി, ഹബീബ്, ബേബി, ധന്യ കെ.സി, രമേശൻ, ഷിനോയി ബാബു, മൊയ്തീൻ കോയ, ബാബു, അമൃത, ജിജിന, നൂറുദ്ദീൻ നേതൃത്വം നൽകി.