ജോസ കൗൺസലിംഗ് രജിസ്‌ട്രേഷൻ 12 വരെ

Monday 02 June 2025 12:00 AM IST

2025 ലെ ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐടികൾ, ജി.എഫ്.ടി.ഐ എന്നിവയിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ 2025 പരീക്ഷകളുടെ അടിസ്ഥാനത്തിലുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSSA) കൗൺസിലിംഗ് രജിസ്‌ട്രേഷൻ നടപടികൾ മൂന്നിന് ആരംഭിക്കും. www.josaa.nic.inലൂടെ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിംഗ് നടപടികൾ പൂർത്തിയാക്കാം.

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം ജൂൺ രണ്ടിനാണ് പ്രസിദ്ധീകരിക്കുന്നത്. സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയിൽ ബി. ടെക്, ബി. ആർക്ക്, ബി. പ്ലാനിംഗ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകൾ എന്നിവ ഉൾപ്പെടും. രാജ്യത്തെ 31 എൻ.ഐ.ടികൾ, 23 ഐ.ഐ.ടികൾ, 26 ഐ.ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജികൾ, 47 ജി.എഫ്.ടി.ഐ (ഗവണ്മെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റിറ്റ്യൂട്ടുകൾ) ഐസാറ്റ്, മറ്റു ദേശീയ സ്ഥാപനങ്ങൾ അടക്കം 121 സ്ഥാപനങ്ങളിലേക്ക് ജോസ്സ വഴി അലോട്ടുമെന്റ് നടത്തും. ഐ.ഐ.ടി ആർക്കിടെക്ച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (AAT) യോഗ്യത നേടിയവർക്ക് ബി.ആർക് കോഴ്‌സുകൾ ഉൾപ്പെടുത്താം. AAT പരീക്ഷ റിസൾട്ട് ജൂൺ എട്ടിന് പ്രസിദ്ധീകരിക്കും.

ജോസ വഴി ആറ് റൗണ്ട് അലോക്കേഷനുകളുണ്ടാകും. ആറാം റൗണ്ട് ഐ.ഐ.ടി കളിലേക്കു മാത്രമാണ്. രണ്ടു മോക്ക് സീറ്റ് അലോട്ട്‌മെന്റുകൾ ജൂൺ 9 നും 11 നും പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് ഫലം 14നു പ്രസിദ്ധീകരിക്കും. തുടർ റൗണ്ടുകളുടെ ഫലം യഥാക്രമം ജൂൺ 21, 28, ജൂലായ് 4, 10 തീയതികളിൽ പ്രസിദ്ധീകരിക്കും. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. ഓപ്ഷൻ നല്കുന്നതിനുമുമ്പ് ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ റാങ്കുകളും കഴിഞ്ഞ വർഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം.

രജിസ്ട്രേഷനും പ്രവേശനവും

..........................................

ഐ.ഐ.ടികളിൽ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ ആവശ്യമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് & ടെക്‌നോളജിയിൽ ജെ.ഇ.ഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്ഡ് സ്‌കോറും ആവശ്യമാണ്. എൻ.ഐ.ടി, ഐ.ഐ.ഐ.ടികളിൽ ജെ.ഇ.ഇ മെയിൻ സ്‌കോർ വേണം. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെ.ഇ.ഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം.

വിദ്യാർത്ഥി ജോസ്സാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിംഗിന്റെ ആദ്യ കടമ്പ. ജെ.ഇ.ഇ മെയിൻ 2025 റോൾ നമ്പറും പാസ് വേഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പാസ്‌വേർഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. രണ്ടാമത്തെ പ്രക്രിയ ചോയ്‌സ് ഫില്ലിംഗ് അഥവാ ഓപ്ഷൻ നൽകുകയാണ്. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. താത്പര്യത്തിനനുസരിച്ച് മുൻഗണനാക്രമത്തിൽ വേണം ഓപ്ഷൻ നൽകാൻ. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ടുമെന്റ് നടത്തും.

ലഭിച്ച സീറ്റിൽ തൃപ്തനാണെങ്കിൽ അവർക്കു freeze ഓപ്ഷനും, ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് float/slide ഓപ്ഷനും തിരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ടുമെന്റ് പ്രോസസിനു യോഗ്യത നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് സ്ലൈഡ് ബട്ടണും, സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നെങ്കിൽ ഫ്‌ളോട്ട് ബട്ടണും തിരഞ്ഞെടുക്കാം. ഫൈനൽ പ്രവേശനത്തിന് മുമ്പായി ഓൺലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. തുടർന്ന് പ്രവേശനം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ ഫീസും അടയ്ക്കണം.

ഡോക്യുമെന്റുകൾ

.............................

പ്രൊവിഷണൽ ജോസ 2025 അലോട്ടുമെന്റ് ലെറ്റർ, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐ.ഡി കാർഡ്, ഒറിജിനൽ ജെ.ഇ.ഇ അഡ്വാൻസ്ഡ്/ മെയിൻ അഡ്മിറ്റ് കാർഡ്, ഫീസടച്ച ഇ ചെലാൻ/ഓൺലൈൻ രസീത്, 10, 12 ക്ലാസ് മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് മുതലായവ പ്രവേശന സമയത്ത് ഹാജരാക്കണം. ജോസാ കൗൺസലിംഗ്/ സീറ്റ് സ്വീകരിക്കൽ ഫീസ് 15000 മുതൽ 30 000 രൂപ വരെയാണ്. പട്ടിക, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 15000 രൂപയും മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 30000 രൂപയുമാണ് സീറ്റ് സ്വീകരിക്കൽ ഫീസ്. ഇതിൽ 5000 രൂപ ജോസ പ്രോസസിംഗ് ചാർജാണ്. ബാക്കി തുക പ്രവേശനം ലഭിച്ചാൽ ഫീസിനത്തിൽ ഉൾപ്പെടുത്തും.

ഐ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും അഖിലേന്ത്യാ ക്വോട്ടയിലാണ്. എന്നാൽ എൻ.ഐ.ടി കളിൽ 50 ശതമാനം ഹോം സ്റ്റേറ്റ് ക്വോട്ടയുണ്ട്. കോഴിക്കോട് എൻ.ഐ.ടിയിൽ 50 ശതമാനം സീറ്റുകൾ കേരളത്തിൽ നിന്നുള്ളവർക്കാണ്.

കെ​ ​റെ​റ​ ​ഇ​ന്റേ​ൺ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​പ്ലേ​സ്‌​മെ​ന്റ് ​പോ​ർ​ട്ട​ലി​ലൂ​ടെ​ ​കേ​ര​ള​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​റെ​ഗു​ലേ​റ്റ​റി​ ​അ​തോ​റി​ട്ടി​യി​ലേ​ക്ക് ​(​കെ​ ​റെ​റ​)​ ​ഗ്രാ​ജു​വേ​റ്റ് ​ഇ​ന്റേ​ൺ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ഞ്ചു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നും​ ​h​t​t​p​s​:​/​/​t​i​n​y​u​r​l.​c​o​m​/​K​-​R​E​R​A​-​G​r​a​d​u​a​t​e​-​I​n​t​e​r​n​സ​ന്ദ​ർ​ശി​ക്കു​ക.

എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഉ​ത്ത​ര​സൂ​ചിക

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ൾ​ 5​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.

ആ​ർ.​ജി.​സി.​ബി​യി​ൽ​ ​പി​‌​എ​ച്ച്.​ഡി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​(​ആ​ർ.​ജി.​സി.​ബി​)​ ​ഓ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പി​‌​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​സീ​സ് ​ബ​യോ​ള​ജി,​ ​ബ​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്,​ ​പ്ലാ​ന്റ് ​സ​യ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പി​‌​എ​ച്ച്.​ഡി​ ​പ​ഠ​ന​ത്തി​നാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 26​ ​വ​യ​സ്.​ ​എ​സ് ​സി​/​എ​സ് ​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​ജൂ​ൺ​ 12.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​p​h​d​a​d​m​i​s​s​i​o​n2025​-​A​u​g​/​ .

വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദാ​ല​ത്ത് ​തീ​യ​തി​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ജൂ​ണി​ൽ​ ​ന​ട​ത്തു​ന്ന​ ​ജി​ല്ലാ​ത​ല​ ​അ​ദാ​ല​ത്ത് ​തീ​യ​തി​ക​ൾ​ ​നി​ശ്ച​യി​ച്ചു.​ 10,​ 11​ ​തി​രു​വ​ന​ന്ത​പു​രം​ ​(​പി.​ഡ​ബ്ല്യു​ഡി​ ​റെ​സ്റ്റ് ​ഹൗ​സ്,​ ​തൈ​ക്കാ​ട്),​​​ 12​ ​കൊ​ല്ലം​ ​(​ആ​ശ്രാ​മം​ ​ഗ​സ്റ്റ് ​ഹൗ​സ് ​ഹാ​ൾ​),​​​ 13​ ​ആ​ല​പ്പു​ഴ​ ​(​ഗ​വ.​ ​ഗ​സ്റ്റ് ​ഹൗ​സ് ​ഹാ​ൾ​),​​​ 16​ ​വ​യ​നാ​ട് ​(​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ൾ​),​​​ 18​ ​എ​റ​ണാ​കു​ളം​ ​(​ഗ​വ.​ഗ​സ്റ്റ്ഹൗ​സ് ​ഹാ​ൾ​),​​​ 19​ ​കാ​സ​ർ​കോ​ട് ​(​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ൾ​),​ ​പ​ത്ത​നം​തി​ട്ട​ ​(​മാ​മ്മ​ൻ​ ​മ​ത്താ​യി​ ​ഹാ​ൾ,​ ​തി​രു​വ​ല്ല​),​ 21​ ​പാ​ല​ക്കാ​ട് ​(​ഗ​വ.​ ​ഗ​സ്റ്റ് ​ഹൗ​സ് ​ഹാ​ൾ​)​ ​കോ​ഴി​ക്കോ​ട് ​(​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ൾ​),​ 23​ ​ഇ​ടു​ക്കി​ ​(​വ്യാ​പാ​ര​ ​ഭ​വ​ൻ,​ ​കു​മി​ളി​),​ 24​ ​കോ​ട്ട​യം​ ​(​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ ​ഹാ​ൾ,​ ​ച​ങ്ങ​നാ​ശേ​രി​),​ ​ക​ണ്ണൂ​ർ​ ​(​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ൾ​),​ 26​ ​തൃ​ശൂ​ർ​ ​(​ടൗ​ൺ​ ​ഹാ​ൾ​),​ 30​ ​മ​ല​പ്പു​റം​ ​(​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ൾ)