അനുമോദനവും കരിയർ ഗൈഡൻസ് ക്യാമ്പും

Monday 02 June 2025 12:16 AM IST
വിജയാരവം- 2025 സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അജാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തെക്കേപ്പുറം റോയൽ റസിഡൻസി ഹാളിൽ നടന്ന വിജയാരവം- 2025 സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. മീന, കെ. കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി തമ്പാൻ, എ. ദാമോദരൻ, എം.ജി. പുഷ്പ, അജാനൂർ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി. ഷൈജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സ്വാഗതവും അസാപ് പ്രോഗ്രാം മാനേജർ എൻ.കെ. പ്രജിത്ത് നന്ദിയും പറഞ്ഞു.