കെ.പിയുടെ ഓർമകൾ പ്രകാശനം ചെയ്തു
Monday 02 June 2025 12:36 AM IST
കോഴിക്കോട്: സംഘർഷങ്ങളിലും സൗഹൃദങ്ങളിലും വ്യക്തികൾക്ക് തണലായി മാറുന്നുവെന്നതാണ് കൂട്ടുകുടുംബങ്ങൾ നല്കുന്ന ഏറ്റവും വലിയ സാമൂഹ്യ സംഭാവനയെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. കെ.പി അബൂബക്കറിന്റെ കെ.പി യുടെ ഓർമക്കുറിപ്പുകൾ പുസ്തകം അഡ്വ. നൂർബീനാ റശീദിന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആറ്റക്കോയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു, കെ.കെ. അബ്ദുള്ള, കെ.പി. മുഹമ്മദലി, മുജീബുർ റഹ്മാൻ, പി.ടി. ആസാദ്, പി.കെ. അബ്ദുലത്തീഫ്, അഡ്വ. കെ. മുരളീധരൻ, കെ.കെ. കബീർ,പി.കെ. അബ്ദുലത്തീഫ്, ദിനേശൻ തുവശ്ശേരി, എം.എച്ച് അഷ്റഫ് പ്രസംഗിച്ചു. ഇഖ്ബാൽ മുഹമ്മദ് സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.