ഐ.എൻ.ടി.യു.സി യൂണിറ്റ് സമ്മേളനം

Monday 02 June 2025 12:38 AM IST
കെ.എസ് ആർ.ടി സി വർക്കേഴ്സ് യൂണിയൻഐ ഐ.എൻ.ടി.സിവടകര യൂനിറ്റ് സമ്മേളനം ഡി.സി.സി. വൈ: പ്രസിഡന്റ് അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കാലപ്പഴക്കം ചെന്ന ബസുകൾമാറ്റി പുതിയവ അനുവദിക്കണമെന്നും കേരളസ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അസി. സർജൻസ് കെ.പി ബാബുവിന് യാത്രയയപ്പ് നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നസീർ വി.വി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എ അമീർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ നാരായണൻ, മീത്തൽ നാസർ, രാജേഷ് കിണറ്റിൻകര, ഷൈജു ചെള്ളയിൽ,സുധീർ .കെ, പ്രമോദ് വി.കെ, അശോകൻ. വി.കെ, മനോജൻ കെ, പി.വി സുരാജ്, സലിം പി.ടി പ്രസംഗിച്ചു.