ബസ് ജീവനക്കാർക്ക്  പരിശീലനം

Monday 02 June 2025 12:20 AM IST
പരിശീലനം കാസര്‍കോട് ജോ. ആര്‍ടിഒ സജി പ്രസാദ് ഉല്‍ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സുരക്ഷിത വിദ്യാരംഭം 2025ന്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസ് പരിധിയിലെ സ്‌കൂൾ ബസുകളിലെ ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പ്രത്യേക പരിശീലനം സദ്ഗുരു പബ്ലിക് സ്‌കൂളിൽ കാസർകോട് ആർ.ടി.ഒ സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ വേണുഗോപാൽ ബേസിക് ലൈഫ് സപ്പോർട്ട് ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷക്ലാസും എം.വി.ഐ വിജയൻ റോഡ് സുരക്ഷാ ക്ലാസ്സും കൈകാര്യം ചെയ്തു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സി. രാജൻ, നിഷ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.ജെ സാജു, പ്രവീൺ കുമാർ സംസാരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. വിജയൻ, ഓഫീസ് ജീവനക്കാരായ കെ. മിനി, ഹരികുമാർ, കൃഷ്ണ കുമാർ നേതൃത്വം നൽകി. ഡ്രൈവർമാരും ആയമാരും ഉൾപ്പെടെ 415 പേർ പങ്കെടുത്തു. ചടങ്ങിൽ ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.