വിദ്യാലയം ശുചീകരിച്ചു

Monday 02 June 2025 12:49 AM IST
സ്കൂൾ ശുചീകരണ പ്രവർത്തനം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ ഒന്നിച്ച് ഒന്നായ് ഒന്നാവാം സന്ദേശമുയർത്തി വിദ്യാലയ ശുചീകരണം ഏറ്റെടുത്ത് കെ.എസ്.ടി.എ. ബാലുശ്ശേരി സബ് ജില്ലതല ഉദ്ഘാടനം നിർമല്ലൂർ ഈസ്റ്റ് എ.എൽ.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടികൃഷ്ണൻ നിർവ്വഹിച്ചു. എസ്. ശ്രീചിത്ത് അദ്ധ്യക്ഷനായി. വൽസൻ തറോൽ, ജില്ല എക്സി. കമറ്റി അംഗം പി.എം. സോമൻ, ജില്ല കമ്മറ്റി അംഗം പി. കെ. ഷിബു, പി.കെ. പ്രസാദ്, കെ. ഷീബ, സബ് ജില്ല സെക്രട്ടറി സി.പി സബീഷ്, എസ്.ബിനോയ് പ്രസംഗിച്ചു. ടീച്ചർ ബ്രിഗേഡ് അംഗങ്ങളായ വി. സൂരജ്, ഹരിപ്രസാദ്, മനീഷ് എന്നിവർ നേതൃത്വം നൽകി.