ആദരം-2025
Monday 02 June 2025 12:29 AM IST
കോങ്ങാട്: വിവിധ പരീക്ഷകളിൽ അക്കാഡമിക് മികവ് നേടിയ വിദ്യാർത്ഥികളെ കേരളശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളശ്ശേരി എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക പി.സുജാത ആദരം-2025 ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. വാർഡ് മെമ്പർ പി.രാജീവ് അദ്ധ്യക്ഷനായി. എട്ടാം വാർഡിലെ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിജയികളെയാണ് അനുമോദിച്ചത്. നാൽപ്പത് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് വികസന സമിതി അംഗം വി.സി ബാലകൃഷ്ണൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ് ആരപ്പത്ത്, ഗിരിജ മോഹൻദാസ്, സ്മിത സുരേഷ്, ശരണ്യ ഗിരീഷ്, ജെ.അനുഷ സംസാരിച്ചു.