കൺവെൻഷൻ

Monday 02 June 2025 12:30 AM IST

ചിറ്റൂർ: പുരോഗമന കലാ സാഹിത്യ സംഘം പെരുവെമ്പ് പഞ്ചായത്ത് കൺവെൻഷൻ സാഹിത്യ സംഘം ജില്ല ജോയന്റ് സെക്രട്ടറി രതീഷ് കണ്ണമ്പ്ര ഉദ്ഘാടനം ചെയ്തു. ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.പ്രവീൺ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.സെയ്തു മുസ്തഫ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എൻ.ജയപ്രകാശ്, വനിതാ സാഹിതി മേഖലാ പ്രസിഡന്റ് ടി.എസ്.സീനിതാമോൾ എന്നിവർ സംസാരിച്ചു. സി.ശശികല സ്വാഗതവും സി.നിഷാദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.ശശികല (പ്രസി.) സി.നിഷാദ് (സെക്ര.) എ.അനുപമ (വനിതാ സാഹിതി പ്രസി.), കെ.പ്രസന്നകുമാരി (വനിതാ സാഹിതി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

.