വന്യജീവികളെ കൊന്നൊടുക്കരുത്: എൻ.ഡി.പി സെക്യുലർ

Monday 02 June 2025 12:00 AM IST

തിരുവനന്തപുരം: വന്യജീവികളെ കൊന്നൊടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകരുതെന്ന് എൻ.ഡി.പി സെക്യുലർ സംസ്ഥാന പ്രസിഡന്റ് കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ ആവശ്യപ്പെട്ടു. 4ന് മലപ്പുറത്ത് ചേരുന്ന പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജി.എസ്.അനിൽകുമാർ, ജനറൽ സെക്രട്ടറി ഡോ.മാത്യു കോയിപ്പുറം, സെക്രട്ടറിമാരായ ക്യാപ്റ്റൻ ഗോപി നായർ, ആർച്ചൽ രാമചന്ദ്രൻ നായർ,ഓർഗനൈസിംഗ് സെക്രട്ടറി പത്മകുമാർ, ജില്ലാ പ്രസിഡന്റ് ഇളംകുളം മോഹനകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു