വയലാർ രാമവർമ്മ ട്രസ്റ്റിൽ മൂന്ന് അംഗങ്ങൾ കൂടി

Monday 02 June 2025 12:00 AM IST

തിരുവനന്തപുരം: നിലവിലെ ഒമ്പത് അംഗങ്ങൾക്ക് പുറമെ വയലാർ രാമവർമ്മ ട്രസ്റ്റിൽ മൂന്ന് പേരെക്കൂടി ഉൾപ്പെടുത്തി. സാഹിത്യ രംഗത്തു നിന്ന് സി.രാധാകൃഷ്ണൻ, സാറാജോസഫ്, മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

പെരുമ്പടവം ശ്രീധരൻ, എ.കെ.ആന്റണി, പ്രൊഫ.ജി.ബാലചന്ദ്രൻ, കെ.ജയകുമാർ, വയലാർ ശരത്ചന്ദ്രവർമ്മ, ഗൗരീദാസൻ നായർ, പ്രഭാവർമ്മ, ഡോ.രാമൻകുട്ടി, ബി.സതീശൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വയലാർ രാമവർമ്മ ട്രസ്റ്റിൽ ആദ്യമായാണ് വനിതാ പ്രാതിനിധ്യം ഉണ്ടാവുന്നത്.