പ്രായത്തെ ജയിച്ച വിജയ് സിംഗിന്റെ നീന്തൽ

Monday 02 June 2025 12:28 AM IST
കോ​ഴി​ക്കോ​ട് ​ചെ​റൂ​ട്ടി​ ​ന​ഗ​ർ​ ​സ്വി​മ്മിം​ഗ് ​പൂ​ളി​ൽ​ ​വി​ജ​യ് ​സിം​ഗി​ന്റെ​ ​ശ​വാ​സ​നം​

കോഴിക്കോട്: 85 വയസായെങ്കിലും നീന്തൽ വിജയ് സിംഗിന്റെ പ്രാണനാണ്. നാല് പതിറ്റാണ്ടായുള്ള പതിവ്. ദിവസവും 400 മുതൽ 500 മീറ്റർ വരെ നീന്തും. ഇതുകാരണം പ്രമേഹവും രക്തസമ്മർദ്ദവുമുൾപ്പെടെയുള്ള അസുഖങ്ങളുമില്ല.

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലെ വിജയ് സിംഗ് ഒമ്പതാം വയസിലാണ് കേരളത്തിലെത്തിയത്. ഗുജറാത്തിൽ നിന്ന് കച്ചവടത്തിനായാണ് വിജയിന്റെ പൂർവികർ കോഴിക്കോട്ടെത്തിയത്. ഇവിടെയെത്തിയശേഷമാണ് കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്തിപ്പഠിച്ചു. ക്രമേണ അതാെരു ഹരമായി.

എന്നും രാവിലെ 8.30ന് നീന്തൽക്കുളത്തിലെത്തും. തുടർന്ന് മുക്കാൽ മണിക്കൂർ നീന്തും. അതിൽ ഫ്രീ സ്റ്റെെലും ബാക്ക് സ്ട്രോക്കും ബട്ടർഫ്ളെെ രീതികളുമെല്ലാം ഉണ്ടാകും. എത്രനേരം വേണമെങ്കിലും വെള്ളത്തിൽ പൊങ്ങിക്കിടക്കാനും (ശവാസനം) കഴിയും.

കോഴിക്കോട്ടെ ആദ്യ സ്വിമ്മിംഗ് പൂളായ ചെറൂട്ടി മെമ്മോറിയലിന്റെ മാനേജിംഗ് ട്രസ്റ്റിയും കോഴിക്കോട് ഗുജറാത്തി സ്‌കൂൾ മാനേജരുമാണ്.

ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില്പന, കൺസ്ട്രക്ഷൻ രംഗത്തുമുൾപ്പെടെ സജീവമായിരുന്നു. ഇപ്പോഴും ബിസിനസ് കെെവിട്ടിട്ടില്ല. ബിസിനസ് യാത്രകളുമായി പഞ്ചാബ്, കാശ്മീർ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ പോയപ്പോഴെല്ലാം നീന്തൽക്കുളമുള്ള ഹോട്ടലുകളിലാണ് താമസിച്ചത്.

 ഒരു നേരത്തെ ഭക്ഷണം

വെജിറ്റേറിയനായ വിജയ് സിംഗ് 30 വർഷമായി ചായയോ കാപ്പിയോ മറ്റ് പാനീയങ്ങളോ കുടിക്കാറില്ല. മധുരപലഹാരം കഴിക്കും. ഭക്ഷണം ഉച്ചയ്‌ക്ക് മാത്രം. ഗുജറാത്തി രീതിയിലുള്ളതിനോടാണ് പ്രിയം. ചപ്പാത്തി, റൊട്ടി, ദാൽ, ചോറ്, നിലക്കടല, പച്ചക്കറികൾ എന്നിവ അവയിലുണ്ടാകും. ഉച്ചയ്ക്ക് കഴിക്കാനായില്ലെങ്കിൽ വെെകിട്ട് കഴിക്കും. ഭാര്യ പരേതയായ നീത. മക്കൾ: പ്രീതി, വർഷ.

യോഗയുൾപ്പെടെ എല്ലാ വ്യായാമങ്ങളുടെയും ഗുണം നീന്തലില‌ൂടെ ലഭിക്കും. അമിതാദ്ധ്വാനം ആവശ്യമില്ല.

- വിജയ് സിംഗ്