അക്ഷരോത്സവം : സ്‌കൂളുകൾ ഇന്ന് മിഴിതുറക്കും, 40 ലക്ഷം കുട്ടികൾ ക്ലാസിലേക്ക്

Monday 02 June 2025 1:32 AM IST

തിരുവനന്തപുരം: ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം കുട്ടികൾ ഇന്ന് സ്കൂളിലെത്തും. പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി പുഞ്ചിരി തൂകിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ മുറ്റങ്ങൾ അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവത്തിന്റെ ആഹ്ലാദമാണ് എല്ലായിടത്തും. പ്ലസ് വൺ ക്സാസുകൾ 18 മുതലാണ് തുടങ്ങുന്നത്.

മൂന്നു ലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലെത്തും. കഴിഞ്ഞവർഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. സ്കൂൾ അദ്ധ്യയന സമയത്തെയും ദിവസങ്ങളുടെ എണ്ണത്തിലെയും മാറ്റമാണ് ഈ വർഷത്തെ മറ്റൊരു സവിശേഷത. ഇക്കാര്യത്തിൽ പത്താം തീയതിയോടെയേ അന്തിമ തീരുമാനമാകൂ.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശന പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും. കൊട്ടാരക്കര താമരക്കുടി എസ്‌.വി.വി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ഭദ‌്ര ഹരി രചിച്ചതാണ് പ്രവേശനോത്സവ ഗാനം.

 മോ​ദി​യെ​ ​ചും​ബി​ച്ച​ ​നൈസ മേ​പ്പാ​ടി​ ​സ്‌​കൂ​ളി​ലേ​ക്ക്

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

ചൂ​ര​ൽ​മ​ല​ ​(​വ​യ​നാ​ട്)​:​ ​വ​യ​നാ​ട് ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​പി​താ​വും​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ക​ര​വ​ല​യ​ത്തി​ലൊ​തു​ങ്ങി​ ​ലാ​ള​ന​മേ​ൽ​ക്കു​ക​യും​ ​ചെ​യ്ത​ ​മൂ​ന്ന​ര​ ​വ​യ​സു​കാ​രി​ ​നൈ​സ​മോ​ൾ​ ​(​റൂ​ബി​യ​)​ ​നാ​ളെ​ ​മേ​പ്പാ​ടി​യി​ലെ​ ​അ​ലി​ഫ് ​പ​ബ്ളി​ക് ​സ്കൂ​ളി​ലെ​ ​എ​ൽ.​കെ.​ജി​ ​ക്ളാ​സി​ലെ​ത്തും. ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ​ ​ഉ​പ്പ​ ​ഷാ​ജ​ഹാ​ൻ,​ ​കൂ​ട​പ്പി​റ​പ്പു​ക​ളാ​യ​ ​ഹീ​ന​ ​(16​),​ഫൈ​സ​ ​(12​)​ ​എ​ന്നി​വ​രെ​ ​നൈ​സ​മോ​ൾ​ക്ക് ​ന​ഷ്ട​മാ​യി.​ ​ഒ​പ്പം​ ​നാ​ലു​ ​ബ​ന്ധു​ക്ക​ളെ​യും.​ ​ഉ​മ്മ​ ​ജ​സീ​ല​ക്കൊ​പ്പം​ ​അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ​നൈ​സ​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​മേ​പ്പാ​ടി​യി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യെ​ ​നൈ​സ​ ​ഉ​മ്മ​വ​ച്ച​തും,​ ​മോ​ദി​ ​അ​വ​ളെ​ ​ലാ​ളി​ച്ച​തു​മെ​ല്ലാം​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നു​മെ​ല്ലാം​ ​നൈ​സ​യെ​ ​പ്ര​ത്യേ​കം​ ​ക​ണ്ടി​രു​ന്നു.​ ​സെ​പ്തം​ബ​ർ​ 28​ന് ​നൈ​സ​യ്‌​ക്ക് ​നാ​ലു​ ​വ​യ​സാ​കും.​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​ക​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​മു​ത​ൽ​ ​നൈ​സ​യ്ക്ക് ​ആ​വേ​ശ​മാ​യി.​ ​അ​ങ്ങ​നെ​യാ​ണ് ​ഉ​മ്മ​ ​അ​വ​ളെ​ ​സ്കൂ​ളി​ലാ​ക്കി​യ​ത്.

​ ​വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ​വ​ഹി​ച്ച് ​സ​തീ​ശൻ നൈ​സ​മോ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ​വ​ഹി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​കു​ടും​ബ​ത്തി​ന് ​വാ​ക്കു​ ​ന​ൽ​കി​യി​രു​ന്നു.​ ​കു​ട്ടി​യു​ടെ​ ​കാ​ര്യം​ ​നോ​ക്കാ​ൻ​ ​പി.​എ.​ ​അ​ജ്മ​ലി​ന് ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഡ്മി​ഷ​ൻ​ ​ഫീ​സും​ ​വ​ണ്ടി​ക്കൂ​ലി​യു​മ​ട​ക്ക​മു​ള്ള​ ​തു​ക​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വീ​ട്ടി​ലെ​ത്തി​ച്ചു.​ ​ഇ​നി​യു​ള്ള​ ​എ​ല്ലാ​ ​ചെ​ല​വു​ക​ളും​ ​വ​ഹി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹ​മ​റി​യി​ച്ചു.​ ​പെ​രു​ന്നാ​ളി​നും​ ​അ​ദ്ദേ​ഹം​ ​സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു.​ ​ഈ​ ​സ്നേ​ഹം​ ​ത​ങ്ങ​ളു​ടെ​ ​ക​ണ്ണ് ​നി​റ​ച്ചെ​ന്ന് ​നൈ​സ​യു​ടെ​ ​ഉ​മ്മൂ​മ്മ​ ​ജ​മീ​ല​ ​പ​റ​ഞ്ഞു.

'​സ​ർ​ക്കാ​രു​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​രും​ ​ചേ​ർ​ത്തു​ ​പി​ടി​ക്കു​ന്നു​ണ്ട്.​ ​ഉ​രു​ൾ​ ​ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള​ ​വീ​ട് ​നി​ർ​മ്മാ​ണം​ ​എ​ൽ​സ്റ്റ​ൺ​ ​എ​സ്റ്റേ​റ്റി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.​ ​പൂ​ർ​ത്തി​യാ​ൽ​ ​അ​വി​ടേ​ക്ക് ​മാ​റ​ണം.​ ​ക​ൽ​പ്പ​റ്റ​യി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​നൈ​സ​മേ​ളെ​ ​ചേ​ർ​ക്ക​ണം​'​'. -​ ​ഉ​മ്മ​ ​ജ​സീല

 കൊ​വി​ഡി​ൽ​ ​പി​റ​ന്ന​ ​ത്രി​മൂ​ർ​ത്തി​ക​ൾ​ ​സ്കൂ​ളി​ലേ​ക്ക്

എം.​ ​സ​ന്തോ​ഷ്‌​‌​കു​മാർ

അ​മ്പ​ല​പ്പു​ഴ​:​ ​കോ​വി​ഡ് ​വ്യാ​പ​നം​ ​തു​ട​രു​ന്ന​ ​വേ​ള​യി​ൽ​ ​യു​വ​തി​ ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​ ​ജ​ന്മം​കൊ​ടു​ത്തത്രി​മൂ​ർ​ത്തി​ക​ൾ​ ​ഇ​ന്ന് ​സ്കൂ​ളി​ലേ​ക്ക്. വാ​ട​യ്ക്ക​ൽ​ ​കു​ട്ട​പ്പ​ശ്ശേ​രി​ ​വീ​ട്ടി​ൽ​ ​വെ​ൽ​ഡിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യ​ ​ടോ​ണി​ ​വി​ൻ​സ​ന്റി​ന്റെ​യും​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​പ്രീ​തി​യു​ടെ​യും​ ​മ​ക്ക​ളാ​യ​ ​ഇ​വാ​നാ,​ ​എ​ൽ​വാ,​ ​എ​റി​ക് ​എ​ന്നി​വ​രാ​ണ് ​ക​ള​ർ​കോ​ട് ​ഗ​വ.​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ ​യു.​കെ.​ജി​ ​ക്ലാ​സി​ലെ​ത്തു​ന്ന​ത്. 2020​ ​ഒ​ക്ടോ​ബ​ർ​ 11​ന് ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​ജ​ന​നം.​ ​പ്രീ​തി​ ​ഏ​ഴു​മാ​സം​ ​ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​ ​ഇ​വ​രെ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​പ്രീ​തി​ ​ബം​ഗ​ളൂ​രു​വി​ലാ​യ​തി​നാ​ൽ​ ​ടോ​ണി​യു​ടെ​ ​പി​താ​വ് ​വി​ൻ​സ​ന്റും​ ​അ​മ്മ​ ​സി​വി​ല്യ​യു​മാ​ണ് ​മൂ​വ​രു​ടെ​യും​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ​ ​വി​ൻ​സ​ന്റ് ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചു.​ ​മൂ​വ​രും​ ​സ്‌​കൂ​ളി​ലെ​ ​പ്രി​യ​പ്പെ​ട്ട​ ​കു​ട്ടി​ക​ളാ​ണെ​ന്ന് ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ശാ​ലി​നി​ ​പ​റ​ഞ്ഞു.​ ​ഇ​വ​ർ​ക്ക് ​ആ​റു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​എ​ഫ്രി​ൻ​ ​എ​ന്ന​ ​അ​നു​ജ​നു​മു​ണ്ട്.