കെ.വി.തമ്പി പുരസ്‌കാരം കൃപ അമ്പാടിക്ക്
Monday 02 June 2025 12:34 AM IST
പത്തനംതിട്ട : കവിയും വിവർത്തകനും അദ്ധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി.തമ്പിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കെ.വി.തമ്പി പുരസ്‌കാരത്തിന് എഴുത്തുകാരി കൃപ അമ്പാടിയെ തിരഞ്ഞെടുത്തു. റവ.ഡോ.മാത്യു ദാനിയൽ, മധു ഇറവങ്കര, ബാബു ജോൺ, ജോർജ് ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 'ഗൃഹാതുരതയിൽ നിന്നും ലിംഗഭേദത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് കൃപയുടെ കവിതകൾ. പ്രമേയ സ്വീകരണത്തിലും ആവിഷ്‌കാരത്തിലും വേറിട്ടു നിൽക്കുന്ന ഈ കവിതകൾ സമകാല മലയാള കവിതയെ പ്രതിനിധാനം ചെയ്യുന്നു'. ജൂൺ എട്ടിന് ഉച്ചയ്ക്ക് ശേഷം 3ന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ ശാന്ത കടമ്മനിട്ട പുരസ്‌കാരം സമ്മാനിക്കും.
കവി,കഥാകൃത്ത്, ബാലസാഹിത്യകാരി എന്നീനിലകളിൽ ശ്രദ്ധേയയാണ്.