പഠനോപകരണ വിതരണം
Monday 02 June 2025 12:39 AM IST
ഇളമണ്ണൂർ : ഇളമണ്ണൂർ 59ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണ വിതരണവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും നടത്തി. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഹരികുമാർ.എ, ഹരീഷ് കുമാർ.വി, ഹരിഹരനുണ്ണി എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. കരയോഗം പ്രസിഡന്റ് ആർ.സതീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി രാജീവ്.ജി, ഖജാൻജി ശ്രീകാന്ത്.കെ.എസ് എന്നിവർ സംസാരിച്ചു.