കുടുംബ സംഗമം
Monday 02 June 2025 12:40 AM IST
അടൂർ : ആനന്ദപ്പള്ളി പ്രദേശത്തെ 7,8,9 വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരുടെ കുടുംബ സംഗമവും ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. വിജയ് ഇന്ദുചൂഡൻ, ഏഴംകുളം അജു, ബിജു വർഗീസ്, ഡി.ശശികുമാർ, ബാബു ദിവാകരൻ, നിസാർ കാവിളയിൽ,ബെൻസൻ ആനന്ദപ്പള്ളി, ജ്യോതി സുരേന്ദ്രൻ, വർഗീസ് ഡാനിയേൽ, അരവിന്ദ് ചന്ദ്രശേഖർ, നിഖിൽ ഫ്രാൻസിസ്,കെ.കെ വർഗീസ്, വിനോദ് വാസുകുറുപ്പ്, കെ.എസ് രാജൻ, തമ്പി ടി.ബാബു, റോബിൻസ്, ജെയ്‌സൺ, സ്കറിയ പാപ്പി,ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.