വിദ്യാർത്ഥി രക്ഷകർതൃ സംഗമം

Monday 02 June 2025 12:41 AM IST

അടൂർ : കുറവർ സമുദായ സംരക്ഷണ സമിതി മേലൂട് ഒൻപതാം നമ്പർ ശാഖായുടെ നേതൃത്വത്തിൽ വിദ്യാർത്ഥി രക്ഷകർതൃ സംഗമവും പഠനോപകരണ വിതരണവും നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ ജോഗീന്ദർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനിൽ സി.ആർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രവി, ജി.ജോഗിന്ദർ, കെ.വിനീത്, സൗദാമിനി, മായ വിനീത്, ആശ രാജൻ, കെ.വിനോദ്, ചാലുവിള ഓമന, മല്ലിക രാജൻ, ആർ.രാഘവൻ, മണിയൻ പച്ചക്കാട്ടിൽ, കെ.രാഘവൻ, ഓമന, അനു അനിൽ, ഭവാനി, ഉഷാ മനോജ്, അനിത, കല്യാണി, ആർ.ബാബു, ശിവരാമൻ, ബാലസംഘം സെക്രട്ടറി നന്ദന, പ്രസിഡന്റ് അഞ്ജിത രാജൻ എന്നിവർ പ്രസംഗിച്ചു.