നീരജ് ചോപ്ര ഔഡി ഇന്ത്യ അംബാസഡർ

Monday 02 June 2025 12:43 AM IST

കൊച്ചി: ഒളിമ്പിക്‌സ് ഇരട്ട മെഡൽ ജേതാവും ആഗോള സ്‌പോർട്‌സ് ഐക്കണുമായ നീരജ് ചോപ്ര ഇനി ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡിയുടെ ബ്രാൻഡ് അംബാസഡർ. എൻജിനീയറിംഗ് മികവ്, നവീനത, അത്യാധുനികത എന്നിവയ്ക്ക് ആഗോളതലത്തിൽ പ്രശസ്തമായ ബ്രാൻഡാണ് ഔഡി.

അതിരുകളും പരിമിതികളും മറികടക്കാനും മികവിനെ അശ്രാന്തമായി പിന്തുടരാനും തയ്യാറുള്ളവരുടെ ഉദാഹരണമാണ് നീരജ് ചോപ്രയെന്ന് ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രദ്ധയും വേഗതയും ഉന്നത പ്രകടനവും ബ്രാൻഡിന്റെ ഭാഗമാകാൻ യോജ്യനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഔഡിയെ എക്കാലത്തും ബഹുമാനത്തോടെയാണ് താൻ നോക്കിക്കണ്ടിരുന്നതെന്ന് നീരവ് ചോപ്ര പറഞ്ഞു. ഔഡിയുടെ മൂല്യങ്ങൾ താനുമായി ചേർന്നുനിൽക്കുന്നതാണ്. മുന്നേറ്റചിന്തയുള്ള ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.