കായിക മത്സരം
Monday 02 June 2025 12:45 AM IST
പ്രമാടം : കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി നടത്തുന്ന കളിക്കളം ആവട്ടെ ലഹരി കായിക മത്സരം പ്രമാടത്ത് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി അലക്സ് സന്ദേശം നൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. ശ്രീകാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, എം.സി. ജയകുമാർ, വി.കെ. സന്തോഷ് കുമാർ, പി.എസ്. സാംകുട്ടി, രാജീസ് കൊട്ടാരം, രാജു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.