ഡിജിറ്റൽ സർവേ ഉദ്ഘാടനം
Monday 02 June 2025 12:45 AM IST
റാന്നി : പെരുനാട് വില്ലേജിൽ ആരംഭിച്ച ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന് വീക്ഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവ്വേ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, പഞ്ചായത്ത് അംഗം ടി.ആർ.രാജം, തഹസിൽദാർ ഷാജി ജോസഫ്,സർവേ സൂപ്രണ്ട് ഗീതാകുമാരി, സർവേയർ ഷൈബു ജോൺ, തോമസ് എന്നിവർ സംസാരിച്ചു.