ഥാർ റോക്‌സിൽ ഡോൾബി അറ്റ്‌മോസ്

Monday 02 June 2025 1:51 AM IST

കൊച്ചി : ഥാർ റോക്‌സ് എസ്‌.യു.വിയിലെ ഓഡിയോ സിസ്റ്റം അപ്‌ഡേറ്റ് ചെയ്ത് മഹീന്ദ്ര. ഏറ്റവും ഉയർന്ന വേരിയന്റായ എഎക്‌സ് 7എൽ ട്രിം ലെവലിൽ ഡോൾബി അറ്റ്‌മോസാണ് ബ്രാൻഡ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള 4ചാനൽ ഓഡിയോ സിസ്റ്റമാണ് സജ്ജമാക്കിയത്. സിനിമയിലേതിനു സമാനമായി 3ഡി ശബ്ദാനുഭവം ഇതോടെ വാഹനത്തിനുള്ളിൽ സാദ്ധ്യമാകും. മുൻപുണ്ടായിരുന്ന 9സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റത്തോടൊപ്പം ഡോൾബി അറ്റ്‌മോസുകൂടി വരുന്നതോടെ ഓരോ യാത്രയും അവിസ്മരണീയമാക്കാനാവും.