കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും
Monday 02 June 2025 11:58 PM IST
കൊല്ലം : എസ്.എൻ.ഡി.പി യോഗം നെടിയറ 4242-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരു മന്ദിരത്തിൽ വച്ച് കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ.ബി.അനിൽ കുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി അജയൻ സ്വാഗതം പറഞ്ഞു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് , യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് എന്നിവർ സംസാരിച്ചു. ശാഖാ ഭരണസമിതി അംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ, കുടുംബ യോഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശാഖാ വനിതാസംഘം സെക്രട്ടറി അപ്സര ശ്രീജേഷ് നന്ദി പറഞ്ഞു.