ദുബായ് ചെസ് :നാരായണന് ജയം
Monday 02 June 2025 12:17 AM IST
ദുബായ് : ദുബായ് ചെസിന്റെ അഞ്ചാം റൗണ്ടിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ അഷ്റഫ് അർതിനെതിരെ വിജയം നേടി. രണ്ട് വിജയങ്ങളും മൂന്ന് സമനിലകളുമായി നാരായണന് മൂന്നര പോയിൻറുണ്ട്. ഒന്നാം ബോർഡിൽ കളിച്ച നിഹാൽ സരിൻ അസർബൈജാൻ ഗ്രാൻഡ് മാസ്റ്റർ മുറാദി മഹമ്മെദുമായി സമനില പാലിച്ചു. നിഹാലിന് നാല് പോയിൻറുണ്ട്. ജുബിൻ ജിമ്മി ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ നോക്കോളോസിയെ സമനിലയിൽ തളച്ചു. ഗൗതം കൃഷ്ണ സെർബിയൻ ഗ്രാൻഡ്മാസ്റ്റർ ഇൻഡിജിക്ക് അലക്സാണ്ടറിനോട് പരാജയപ്പെട്ടു.