ലഹരി വിരുദ്ധ ബോധവത്കരണം

Monday 02 June 2025 12:49 AM IST

കൊല്ലം: ലഹരിയിൽ നിന്ന് കുട്ടികളെയും ജനങ്ങളെയും നാടിനെയും മോചിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമാണ് എക്സൈസ് വകുപ്പിന് അനിവാര്യമെന്ന് എക്സൈസ് സബ് ഇൻസ്പെക്ടർ ആർ. രജിത്ത് അഭിപ്രായപ്പെട്ടു. ആലാട്ടു കാവ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കല്ലൂർക്കാവ് എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മുക്തി കോ ഓർഡിനേറ്റർ എസ്. സിദ്ദു, കൗൺസിലർ എ.ആശ, ജെ. ബാലകൃഷ്ണപിള്ള, പ്രൊഫ. പി.സി. വിൽസൺ, ജി. വിജയൻ, തച്ചേഴുത്ത് വേണു, പി. ഉഷാകുമാരി, അനിൽ ഇടച്ചപള്ളി എന്നിവർ സംസാരിച്ചു.