ഹൈടെക് അങ്കണവാടി ഉദ്ഘാടനം
Monday 02 June 2025 12:50 AM IST
കേരളപുരം: പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം മുടക്കി പണികഴിപ്പിച്ച ചന്ദ നത്തോപ്പ് 18-ാം വാർഡിലെ 44-ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് പി. വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ, വൈസ് പ്രസിഡന്റ് സജിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. മജീന, പാർലമെന്ററി പാർട്ടി ലീഡർ രഘു പാണ്ഡവപുരം, സി.ഡി.പി ഒ. ഷീല, വാർഡ് മെമ്പർമാരായ എസ്. പ്രദീപ്, എസ്. ശശികല, ജയ സജികുമാർ, എസ്. ശ്യാം, സുമേഷ് കുമാർ, ഷീജ സജീവ്, നാജിയത്ത് ബീവി, ടി.എസ്. മണിവർണ്ണൻ, അങ്കണവാടി വർക്കർ സഫീല തുടങ്ങിയവർ സംസാരിച്ചു.