അവാർഡ് ദാനവും പഠനോപകരണ വിതരണവും

Monday 02 June 2025 12:52 AM IST

കൊല്ലം: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പരിധിയിലുള്ള ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അവാർഡ് ദാനവും പഠനോപകരണ വിതരണവും നടന്നു. ചടങ്ങിൽ മുതിർന്ന പൗരന്മാരെയും പുതുതായി നിയമിതരായ മഹിളാ കോൺഗ്രസ് പ്രവർത്തകരെയും ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ് സനൂജ അദ്ധ്യക്ഷത വഹി​ച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, വടക്കേവിള ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് അസീമുദ്ദീൻ, നാസും കട്ടവിള തുടങ്ങിയവർ സംസാരിച്ചു.