ഇരുമുന്നണികൾക്കും വാശി പെരുക്കാൻ പി.വി.അൻവർ

Tuesday 03 June 2025 2:14 AM IST

തിരുവനന്തപുരം: 'പിണറായിസം' അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള പി.വി.അൻവറിന് എൽ.ഡി.എഫ് മാത്രമല്ല, യു.ഡി.എഫും ഇപ്പോൾ മുഖ്യശത്രുവാണ്. അൻവറിന്റെ പോർവിളി മുമ്പൊരിക്കലുമില്ലാത്ത ഐക്യത്തിലേക്ക് യു.ഡി.എഫിനെ

എത്തിക്കുകയും ചെയ്തു.

മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലുള്ള എൽ.ഡി.എഫിന് നിലമ്പൂർ സാങ്കേതികമായി ഒരു പ്രശ്നവും സൃഷ്ടിക്കില്ല. പക്ഷേ, ഇടതു മുന്നണിവിട്ട അൻവർ

മുഖ്യമന്ത്രിയെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തതോടെ കളിമാറി. യു.ഡി.എഫിലെ ചക്കളത്തിൽ പോരു നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന തന്ത്രം പയറ്റാൻ കാത്തുനിൽക്കാതെ എം.സ്വരാജിനെ കളത്തിലിറക്കി പോരിന് മൂച്ഛ കൂട്ടിയ ഇടതു പക്ഷം രണ്ടും കല്പിച്ചാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറും കെ.പി.സിസി പ്രസിഡന്റും ഒരേമനസോടെ നിലയുറപ്പിച്ചതോടെ അൻവറിന്റെ യു.ഡി.എഫ് പ്രവേശവും അസ്ഥാനത്തായി. രമേശ് ചെന്നിത്തലയും കെ.സുധാകരനുമൊക്കെ അഴകൊഴമ്പൻ അഭിപ്രായപ്രകടനം നടത്തിയെങ്കിലും കോൺഗ്രസും യു.ഡി.എഫും അതുക്കും മേലേക്ക് പോയി. യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്.

തനിക്ക് താനും പുരയ്ക്ക് തൂണും എന്ന മട്ടിലേക്ക് മാറിയ അൻവറിന് രണ്ട് പോംവഴികൾ മാത്രം. ഒന്നുകിൽ യു.ഡി.എഫിന് വിധേയനാവുക, അല്ലെങ്കിൽ സഹതാപ തരംഗമുണ്ടാക്കി പരമാവധി വോട്ടു നേടുക. ആരു ജയിച്ചാലും അത് 'താൻ കാരണമാണെന്ന' വൈക്കം മുഹമ്മദ് ബഷീർ സിദ്ധാന്തം കണ്ടെത്തി ആശ്വസിക്കാമെന്ന് മാത്രം. അൻവറിനെ കാണാൻ പോയ രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എയുടെ നടപടി പുറമെ ആരും ഗൗരവത്തിലെടുത്തില്ലെങ്കിലും മുതിർന്ന നേതാക്കൾ രൂക്ഷമായ ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്. അൻവർ മത്സരത്തിനിറങ്ങുകയും കാര്യമായ വോട്ടുകൾ കിട്ടാതിരിക്കുകയും ചെയ്താൽ രാഷ്ട്രീയ വനവാസമല്ലാതെ മറ്റു മാർഗ്ഗവുമില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തി തുച്ഛമായ വോട്ടുകൾ നേടിയപ്പോൾ മുതൽ അൻവറിന്റെ രാഷ്ട്രീയ ഗ്രാഫ് താഴ്ന്ന് തുടങ്ങിയിരുന്നു.

കേരള കോൺഗ്രസ് വിട്ട് എത്തിയ മോഹൻജോർജിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ മത്സരം കൊഴുപ്പിക്കാനില്ലെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്.

കണക്കുകൾ അൻവറിന്

അനുകൂലമല്ല

2011-ൽ സ്വന്തം പ്രദേശമായ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ 11,​246 വോട്ടുകൾക്കാണ് മുസ്ലീം ലീഗിലെ പി.കെ.ബഷീറിനോട് തോറ്റത്.

 2016-ൽ ഇടതുപക്ഷ പിന്തുണയിൽ നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനെ 11,​504 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി അൻവർ നിയമസഭയിലെത്തി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി 12,​284 വോട്ടുകളാണ് അന്ന് നേടിയത്.

2021ൽ 2700 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ വി.വി പ്രകാശിനെ സ്വന്തം പാട്ടിക്കാർ വാരിയെന്ന ആക്ഷേപം അന്ന് കേട്ടിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിക്ക് അന്ന് കിട്ടിയതാവട്ടെ 8595 വോട്ടും.

സംസാരിക്കുന്ന ഈ കണക്കുകൾ അൻവറിന് പ്രതീക്ഷ നൽകുന്നതല്ല. ഇനിയുള്ള കാര്യങ്ങൾ രാഷ്ട്രീയ അടിയൊഴുക്കിലാണ്.

അ​നു​കൂ​ലം

അ​നു​കൂ​ലം ​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് മു​സ്ലിം​ലീ​ഗി​ന്റെ​ ​കൈ​മെ​യ് ​മ​റ​ന്നു​ള്ള​ ​പി​ന്തു​ണ​ ​ഇ​പ്പോ​ഴു​ണ്ട്.​ ​നി​ല​മ്പൂ​രി​ന് ​സു​പ​രി​ചി​ത​നാ​ണെ​ന്ന​തും​ ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദി​ന്റെ​ ​മ​ക​നെ​ന്ന​തും​ ​അ​നു​കൂ​ല​ഘ​ട​ക​മാ​ണ്.​ ​നി​ല​മ്പൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​നാ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​വും​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ല​ട​ക്കം​ ​ചെ​യ്ത​ ​കാ​ര്യ​ങ്ങ​ളും​ ​ഗു​ണം​ ​ചെ​യ്യും.​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​നി​ര​ ​ഐ​ക്യ​ത്തോ​ടെ​ ​രം​ഗ​ത്തു​ണ്ട്.

​ ​എം.​ ​സ്വ​രാ​ജ് സി.​പി.​എ​മ്മി​ലെ​ ​യു​വ​നേ​താ​ക്ക​ളി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​തി​നാ​ൽ​ ​സ്വ​ന്തം​ ​നാ​ട്ടു​കാ​ർ​ക്ക് ​താ​ല്പ​ര്യം​ ​കൂ​ടും.​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​വോ​ട്ടു​ക​ൾ​ ​ചോ​രാ​തെ​ ​നി​റു​ത്താ​നു​ള്ള​ ​ക​ഴി​വ് ​സ്വ​രാ​ജി​നു​ണ്ടെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പാ​ല​സ്തീ​ൻ​ ​വി​ഷ​യ​ത്തി​ലെ​ ​നി​ല​പാ​ടു​ക​ൾ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

പ്ര​തി​കൂ​ലം അ​ൻ​വ​ർ​ ​പി​ടി​ക്കു​ന്ന​ ​വോ​ട്ടു​ക​ൾ​ ​ആ​ർ​ക്ക് ​ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ഇ​രു​മു​ന്ന​ണി​ക​ളും.​ ​ഇ​രു​ ​മു​ന്ന​ണി​ക​ളി​ലെ​യും​ ​നേ​താ​ക്ക​ൾ​ ​ഓ​ർ​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​ ​മു​ൻ​കാ​ല​നി​ല​പാ​ടു​ക​ളും​ ​പ്ര​വൃ​ത്തി​ക​ളും​ ​പ​റ​ഞ്ഞാ​കും​ ​അ​ൻ​വ​റി​ന്റെ​ ​പ്ര​ചാ​ര​ണം.

പി.​വി.​ ​അ​ൻ​വ​ർ​ ​വി​ഷ​യം​ ​അ​ട​ഞ്ഞ​ ​അ​ദ്ധ്യാ​യ​ം. നി​ല​മ്പൂ​രി​ൽ​ ​മ​ത്സ​രം​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും​ ​ത​മ്മി​ലാ​ണ്.​ ​അ​തി​ൽ​ ​യു.​ഡി.​എ​ഫ് ​വി​ജ​യി​ക്കും.​ ​കോ​ൺ​ഗ്ര​സ് ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​വി​ജ​യ​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ം. -പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​

പി.​വി.​അ​ൻ​വ​റു​മാ​യി​ ​ഇ​നി​ ​ച​ർ​ച്ച​യ്ക്കും ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ​ഇ​നി​ ​പ്ര​സ​ക്തി​യി​ല്ല. ​അ​ൻ​വ​റി​നെ​ ​മു​ന്ന​ണി​യി​ൽ​ ​എ​ടു​ക്കു​ന്ന​തി​നോ​ട് ​ആ​ർ​ക്കും​ ​എ​തി​ർ​പ്പി​ല്ല. യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​ ​അ​ൻ​വ​ർ​ ​പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് ​ക​രു​തി​യ​ത്.​ ​എ​ന്നാ​ൽ​ ​അ​തു​ണ്ടാ​യി​ല്ല.​ അ​ൻ​വ​ർ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​യു.​ഡി.​എ​ഫി​നെ​ ​ബാ​ധി​ക്കി​ല്ല.​ ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​മ​ത്സ​ര​മാ​ണ്.​ ​യു.​ഡി.​എ​ഫ് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ -ര​മേ​ശ് ​ചെ​ന്നി​ത്ത​ല കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​

നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പി.​വി.​അ​ൻ​വ​ർ​ ​വെ​ല്ലു​വി​ളി​യ​ല്ല. യു.​ഡി.​എ​ഫ് ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത് ​അ​ൻ​വ​റി​നെ​ ​ക​ണ്ട​ല്ല.​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​അ​ൻ​വ​റി​ന് ​മു​ന്നി​ൽ​ ​യു.​ഡി.​എ​ഫ് ​വാ​തി​ൽ​ ​അ​ട​ച്ചെ​ന്നോ​ ​തു​റ​ന്നെ​ന്നോ​ ​പ​റ​യാ​നി​ല്ല.​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചാ​ലും​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​മ​യ​മു​ണ്ട്.​ ​ -അ​ടൂ​ർ​ ​പ്ര​കാ​ശ് യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​