ശിവഗിരി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Monday 02 June 2025 1:16 AM IST
ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശിവഗിരി മഠം കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാമി വിരജാനന്ദ,ബ്രഹ്മചാരി അനീഷ് , ശിവഗിരി മഠം പി.ആർ.ഒ ഇ.എം സോമനാഥൻ എന്നിവർ പങ്കെടുത്തു. എൽ.പി, യു.പി, ഹെസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.