വിദ്വേഷ പ്രസംഗം: എം.എൽ.എക്ക് രണ്ട് വർഷം തടവ്
Monday 02 June 2025 1:27 AM IST
ലക്‌നൗ: തിരഞ്ഞെടുപ്പ് സമയത്തെ വിദ്വേഷ പ്രസംഗത്തിന് ഉത്തർ പ്രദേശ് എം.എൽ .എയ്ക്ക് രണ്ടുവർഷം തടവുശിക്ഷ. യു.പി പ്രത്യേക കോടതിയുടേതാണ് വിധി.
സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) അംഗവും എം.എൽ.എയുമായ അബ്ബാസ് അൻസാരിക്കാണ് ശിക്ഷ.
വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2022 മാർച്ച് 3 ന് പഹാർപൂർ മൈതാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്.
ഇതേ കേസിലെ മറ്റൊരു പ്രതിയായ മൻസൂർ അഹമ്മദ് അൻസാരിക്കും ശിക്ഷയുണ്ട്. മൻസൂരിന് ആറ് മാസം തടവുശിക്ഷയാണ് വിധിച്ചത്. ഇരുവർക്കും പിഴയും ചുമത്തിയിട്ടുണ്ട്.