നിലമ്പൂരിൽ യു.ഡി.എഫ് വിജയം അനായാസം: കെ.സി.വേണുഗോപാൽ

Monday 02 June 2025 1:29 AM IST

ആലപ്പുഴ: നിലമ്പൂരിൽ യു.ഡി.എഫ് അനായാസം വിജയിക്കുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട്

പറഞ്ഞു.

. കേരളത്തിൽ യു.ഡി.എഫിന് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ്. ജനങ്ങൾ മടുത്തിരിക്കുന്ന സർക്കാരിനെതിരായ ജനവികാരം ശക്തമായി പ്രതിഫലിക്കുന്ന ഇലക്ഷനായി നിലമ്പൂർ മാറുകയാണ്.കേരളത്തിലെ ജനങ്ങളെ പൊറുതി മുട്ടിക്കുന്ന സർക്കാരാണ് ഭരിക്കുന്നത്. അൻവർ ഉയർത്തിയ നിലപാടുകളിൽ അദ്ദേഹം നിൽക്കുന്നുണ്ടെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി സഹായിക്കണം.

കാലവർഷവും കപ്പലപകടവും കാരണം മത്സ്യത്തൊഴിലാളികൾ വറുതിയിലാണ്. ആകെ ആയിരം രൂപയും ആറു കിലോ അരിയുമാണ് കൊടുത്തിരിക്കുന്നത്.കപ്പൽ തകർന്നതിൽ ഒരുപാട് ദുരൂഹതകളുണ്ട്. കേരള സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് കൂടിയ നഷ്ടപരിഹാരം വാങ്ങി മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്ന് കെ..സി വേണുഗോപാൽ ആവശ്യപ്പെട്ടു.