സമാപിച്ചു

Tuesday 03 June 2025 3:15 AM IST

വള്ളിക്കുന്ന്: വോളി ഗ്രാമം പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്നിലെ ദേശീയ യൂണിവേഴ്സിറ്റി വോളിബാൾ കളിക്കാരുടെ കൂട്ടായ്മയായ അനുപവിന്റെ സഹകരണത്തോടെ നടത്തിവന്ന വോളിബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

ദ്രോണാചര്യ പുരസ്‌ക്കാര ജേതാവ് എസ്. മുരളീധരൻ മുഖ്യാതിഥിയായി. 70 ഓളം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അനുപവ് ചെയർമാൻ എം.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വോളിബാൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബാബു പാലാട്ട്,​ സി.ബി.എച്ച്.എസ് സ്‌കൂൾ മാനേജർ എ.പി. ബാലകൃഷ്ണൻ,​ മുരളീധരൻ പാലാട്ട് , ഇ. നീലകണ്ഠൻ നമ്പൂതിരി , എം. പ്രേംകുമാർ ,​ ടി.വിനോദ്കുമാർ,​ കെ. വിനോദ് ,​ ഇ. വീരമണി എന്നിവർ പ്രസംഗിച്ചു.