പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു
Monday 02 June 2025 3:19 AM IST
എടപ്പാൾ: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പൊന്നാനി എക്‌സൈസും എടപ്പാൾ ഹോസ്പിറ്റലിൽസും ചേർന്ന് പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊന്നാനി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. അനിർഷാ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയിൽ ഡോ. ഗോപിനാഥൻ, ആത്മജൻ പള്ളിപ്പാട് എന്നിവർ ആശംസകളർപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.പി.പ്രമോദ് നന്ദി പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവയ്ക്ക് പി.പി. പ്രമോദ് നേതൃത്വം നൽകി, ലഹരി വിരുദ്ധ പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.