കോച്ചിംഗ് ക്യാമ്പ്

Monday 02 June 2025 3:38 AM IST

തേഞ്ഞിപ്പലം: സർവകലാശാലാ കായികപഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങ് വൈസ് ചാൻസലർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്കു. വിവിധ കായിക ഇനങ്ങളിലായി നാനൂറോളം പേരാണ് ഇത്തവണ പരിശീലനം പൂർത്തിയാക്കിയത്. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ജഴ്സികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജി. ബിപിൻ, കായികപഠനകേന്ദ്രം പ്രിൻസിപ്പൽ ഡോ. എ. രാജു, അസി. രജിസ്ട്രാർ ആരിഫ തുടങ്ങിയവർ പങ്കെടുത്തു.