പെൻഷൻ വിതരണത്തിനായി ഉൾപ്പെടെ കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സർക്കാർ

Monday 02 June 2025 12:52 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. കെഎസ്‌ആർടിസിക്കായി 93.73 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായി 20 കോടി രൂപയുമാണ് അനുവദിച്ചത്.

നിലവിലെ സർക്കാരിന്റെ കാലത്ത് 6401 കോടി രൂപയാണ് കെഎസ്‌ആർടിസിക്കായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ബഡ്‌ജറ്റിൽ അനുവദിച്ച 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈ വർഷം ഇതിനോടകം 343 കോടി രൂപ സർക്കാർ സഹായമായി കെഎസ്‌ആർടിസിക്ക് നൽകിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.